Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും

വാജി വാഹന കൈമാറ്റത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായേക്കും

Published

|

Last Updated

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. വാജി വാഹന കൈമാറ്റത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായേക്കും. കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ് ഐ ടി ഹൈക്കോടതിയെ അറിയിക്കും.

ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.

2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

---- facebook comment plugin here -----

Latest