Kerala
ഒരാഴ്ചയായി ജയിലില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ജാമ്യാപേക്ഷയുമായി ഇന്ന് ജില്ലാ കോടതിയെ സമീപിക്കും
മൂന്നാം ബലാത്സംഗ കേസില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു
പത്തനംതിട്ട | ബലാത്സംഗ കേസില്‍ ഒരാഴ്ചയായി ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും.
മൂന്നാം ബലാത്സംഗ കേസില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമര്‍ശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല.
ഇരകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും തിരിച്ചടിയായി. തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലാ കോടതിയെ സമീപിക്കുന്നത്.
---- facebook comment plugin here -----

