Connect with us

National

മികച്ച ഫീച്ചറുകളുമായി റിയല്‍മി നാര്‍സോ 50 ഇന്ത്യന്‍ വിപണിയില്‍

ഈ ഡിവൈസിന് 12,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി നാര്‍സോ 50 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് എത്തുന്നത്. നാര്‍സോ 50 സീരീസില്‍ നേരത്തെ നാര്‍സോ 50എ, നാര്‍സോ 50ഐ സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. റിയല്‍മി നാര്‍സോ 50 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി96 എസ്ഒസിയാണ്. 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 600 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയും ഡിവൈസിലുണ്ട്. സ്റ്റോറേജിനെ ആവശ്യമായി വരുമ്പോള്‍ റാം ആക്കി മാറ്റുന്ന വെര്‍ച്വല്‍ ഡൈനാമിക് റാം എക്‌സ്പാന്‍ഷന്‍ ഫീച്ചറും ഈ ഡിവൈസിലുണ്ട്.

സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ടുമായിട്ടാണ് റിയല്‍മി നാര്‍സോ 50 വരുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിലുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ റിയല്‍മി നാര്‍സോ 50ഐ, റിയല്‍മി നാര്‍സോ 50എ എന്നിവ അവതരിപ്പിച്ചത്. റിയല്‍മി നാര്‍സോ 50 സ്മാര്‍ട്ട്‌ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ബേസ് വേരിയന്റില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഡിവൈസിന് 12,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,499 രൂപയാണ് വില. സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ആമസോണ്‍ വഴിയും കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും റിയല്‍മി നാര്‍സോ 50 സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. മാര്‍ച്ച് 3ന് ഉച്ചയ്ക്ക് 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുന്നത്.

 

 

 

 

Latest