Connect with us

Techno

റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി സി സീരീസില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചു. റിയല്‍മി സി51 ആണ് കമ്പനി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. മറ്റ് സി സീരീസ് ഫോണുകളെ പോലെ കുറഞ്ഞ വിലയാണ് ഈ ഡിവൈസിനുമുള്ളത്. ഈ ഫോണ്‍ ജൂലൈയില്‍ തായ്വാനില്‍ അവതരിപ്പിച്ചിരുന്നു.

റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണ്‍ ഒരു സ്റ്റോറേജ് വേരിയന്റില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വരുന്നത്. മിന്റ് ഗ്രീന്‍, കാര്‍ബണ്‍ ബ്ലാക്ക് കളര്‍ എന്നിവയാണ് അവ.  90എച്ച്ഇസെഡ് ഡിസ്പ്ലേ, യൂണിസോക് ചിപ്പ്‌സെറ്റ്, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍ റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് റിയല്‍മി യുഐ ടി എഡിഷനും ഈ ഫോണിലുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ബേങ്ക് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബേങ്ക്, എസ്ബിഐ, ഐസിഐസിഐ ബേങ്ക്, ആക്‌സിസ് ബേങ്ക്, കൊട്ടക് ബേങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ കിഴിവ് ലഭിക്കും. ഈ കിഴിവിലൂടെ റിയല്‍മി സി51 സ്മാര്‍ട്ട്‌ഫോണ്‍ 8,499 രൂപയ്ക്ക് സ്വന്തമാക്കാം.

 

 

Latest