Connect with us

Kerala

രവീന്ദ്രന്‍ പട്ടയം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ

Published

|

Last Updated

കൊച്ചി | രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരെ ഹരജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍ നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടയുകയും ചെയ്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് ഉത്തരവ്. വിഷയത്തില്‍ നിയമാനുസൃത അന്വേഷണം സര്‍ക്കാറിന് തുടരാമെന്നും കോടതി വ്യക്തമാക്കി.

1999ല്‍ നല്‍കിയ 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉത്തരവിറക്കിയിരുന്നത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പട്ടയം റദ്ദ് ചെയ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

Latest