Connect with us

achievement

തുംബെ മെഡിക്കല്‍ മാധ്യമ അവാര്‍ഡ് റാശിദ് പൂമാടത്തിന്

Published

|

Last Updated

ഷാര്‍ജ | തുംബെ മെഡിക്കല്‍ ആൻഡ് ഡെന്റല്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ ഷാര്‍ജ  പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സിറാജ് ദിനപത്രം അബൂദബി ന്യൂസ് റിപ്പോര്‍ട്ടർ റാശിദ് പൂമാടത്തിന് തുംബെ മാധ്യമ അവാര്‍ഡ് നല്‍കി ആദരിച്ചു. മുവൈല ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ അനുമോദന പത്രം കൈമാറി.

കെ എം സി സി വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഖലീല്‍ ഇബ്രാഹിം, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രതിനിധികളായ മൂസ കിണാശേരി, സലീം വളപ്പട്ടണം, മാനസ് ഷാര്‍ജ പ്രസിഡന്റ് രഘു, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് പ്രമോദ്, ഗ്ലോബല്‍ കേരളപ്രവാസി അസോസിയേഷന്‍ പ്രതിനിധി റഷീദ് കൂരിക്കുഴി, പാലക്കാട് പ്രവാസി ഫോറം പ്രസിഡന്റ് പ്രദീപ്, സഫാരി മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സ്വവ്വബ് അലി, മലബാര്‍ അടുക്കള പ്രതിനിധി മുഹമ്മദ് അലി, തുംബെ മെഡിക്കല്‍ ആൻഡ് ഡെന്റല്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ ഷാര്‍ജ മെഡിക്കല്‍ ഡയറക്ടര്‍ ഷാജു ഫിലിപ്പ്, ഓപ്പറേഷന്‍ മാനേജര്‍ വിജയ് തോമസ്, മാര്‍ക്കറ്റിംഗ് ഹെഡ് ശിഹാബുദ്ധീന്‍ മൊയ്ദീന്‍ കുഞ്ഞി, ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ മുബാറക്, ഡോ. ബനികാന്ത ദാസ് സര്‍ക്കാര്‍, ശ്രീകുമാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest