Connect with us

Kerala

സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുങ്ങുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം | സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് കളമൊരുങ്ങുകയാണെ ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായുള്ള പൊതു സോഫ്റ്റ് വെയര്‍ തയ്യാറാക്കാനുള്ള പദ്ധതി അതിന്റെ നാലിരട്ടിക്കു മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന ആരോപണമാണ് ചെന്നിത്തല ആവര്‍ത്തിച്ചത്.

ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. മന്ത്രി വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. സഹകരണമേഖലയില്‍ അഴിമതി ആവര്‍ത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താന്‍ പറഞ്ഞത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സഹകരണ മേഖലയെ പരിപൂര്‍ണമായി സി പി എം നിയന്ത്രണത്തിലാക്കാനുള്ള പദ്ധതിയായിരുന്നു സര്‍ക്കാരിന്റേത്. മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ബിജെപി-സി പി എം ഡീലും രമേശ് ചെന്നിത്തല ആവര്‍ച്ചു. സി പി എം ബി ജെ പി ഡീല്‍ ആരംഭിച്ചത് 2021 മുതലാണ്. 2021ല്‍ അറുപതിലധികം സീറ്റില്‍ ബി ജെ പി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. 2026ലും അന്തര്‍ധാര ആവര്‍ത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

---- facebook comment plugin here -----

Latest