Ongoing News
റമസാന്‍; യു എ ഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യു എ ഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.

അബൂദബി | റമസാന് മുന്നോടിയായി യു എ ഇയില്‍ തടവുകാരെ മോചിപ്പിക്കുന്നു. 1,025 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യു എ ഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
മോചിതരാകുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു എ ഇ ഭരണാധികാരികളുടെ മാനുഷിക പരിഗണനയുടെ ഭാഗമായാണ് നടപടി.
ചില സുപ്രധാന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തടവുകാരെ മോചിപ്പിക്കുന്നത് യു എ ഇയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണ്.