National
രാജ്‍പഥ് ഇനി കർത്തവ്യപഥ്; കൊളോണിയൽ കാലത്തിൽ നിന്ന് നാം പുറത്തുവന്നെന്ന് പ്രധാനമന്ത്രി
ഇന്ത്യാ ഗേറ്റ് മുതല്‍ വിജയ് ചൗക്ക് വരെയുള്ള പാതയുടെ ഇരുവശത്തുമുള്ള സ്ഥലമാണ് നവീകരിച്ചത്.

ന്യൂഡൽഹി | നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കർത്തവ്യപഥ് രാജ്യത്തിന് അഭിമാനമാണെന്നും ഇന്ത്യ പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ കാലത്തിൽ നിന്ന് നാം പുറത്തുവന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ ഗേറ്റ് മുതല്‍ വിജയ് ചൗക്ക് വരെയുള്ള പാതയുടെ ഇരുവശത്തുമുള്ള സ്ഥലമാണ് നവീകരിച്ചത്. അവന്യൂവിന് നടുവിലൂടെ കടന്നുപോകുന്ന പാതയുടെ പേര് രാജ്പഥ് എന്നത് മാറ്റി കര്‍ത്തവ്യപഥ് എന്നാക്കിയിട്ടുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തു. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ് തില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണത്തെ പ്രകടമാക്കുന്നതാണ്.
Speaking at inauguration of the spectacular ‘Kartavya Path’ in New Delhi. https://t.co/5zmO1iqZxj
— Narendra Modi (@narendramodi) September 8, 2022
മനോഹരമായ ഭൂപ്രകൃതിയും, പുല്‍ത്തകിടികളുള്ള നടപ്പാതകളും, കൂട്ടിച്ചേര്‍ത്ത ഹരിത ഇടങ്ങളും, നവീകരിച്ച കനാലുകളും, പൊതുസൗകര്യത്തിനുള്ള പുതിയ ബ്ലോക്കുകളും, മെച്ചപ്പെട്ട സൈനേജുകളും, വ്യാപാര(വെന്‍ഡിംഗ്)കിയോസ്‌കുകളും മൊക്കെ കാര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കപ്പെടും. കൂടാതെ, കാല്‍നടയാത്രയ്ക്കുള്ള പുതിയ അടിപാതകള്‍, മെച്ചപ്പെട്ട പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പുതിയ എക്‌സിബിഷന്‍ പാനലുകള്‍, നവീകരിച്ച നിശാ ലൈറ്റിംഗ് എന്നിവ പൊതു അനുഭവം മെച്ചപ്പെടുത്തുന്ന മറ്റ് ചില സവിശേഷതകളാണ്. ഖരമാലിന്യ സംസ്‌കരണം, മഞ്ഞുമഴ പരിപാലനം, ഉപയോഗിച്ച ജലത്തിന്റെ പുനര്‍ ചാക്രീകരണം, മഴവെള്ള സംഭരണം, ജലസംരക്ഷണം, ഊര്‍ജ്ജ കാര്യക്ഷമമായ ലൈറ്റിംഗ് സംവിധാനങ്ങള്‍ തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം ആദ്യം പരാക്രം ദിവസില്‍ (ജനുവരി 23) നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത അതേ സ്ഥലത്താണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് നേതാജി നല്‍കിയ അപാരമായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും, ഒപ്പം അദ്ദേഹത്തോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകവുമാണ്. അരുണ്‍ യോഗിരാജ് പ്രധാന ശില്‍പിയായി രൂപകല്‍പ്പന ചെയ്ത 28 അടി ഉയരമുള്ള ഈ പ്രതിമ ഒരൊറ്റ കരിങ്കല്ലില്‍ കൊത്തിയെടുത്തതാണ്, ഇതിന് 65 മെട്രിക് ടണ്‍ ഭാരവുമുണ്ട്.