Connect with us

Kerala

വയനാട്ടിലെയും പാലക്കാട്ടെയും പി എഫ് ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; വടിവാളുകള്‍ പിടിച്ചെടുത്തു

വയനാട്ടില്‍ മാനന്തവാടി എരുമത്തെരുവിലെ ഓഫീസിലാണ് റെയ്ഡ്. പാലക്കാട്ട്‌ പി എഫ് ഐ പ്രവര്‍ത്തകരുടെ വീടുകളിലും.

Published

|

Last Updated

വയനാട്/പാലക്കാട് | വയനാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പോലീസ് റെയ്ഡ്. മാനന്തവാടി എരുമത്തെരുവിലെ ഓഫീസിലാണ് ഡി വൈ എസ് പി. എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ഓഫീസിനു ചേര്‍ന്നുള്ള കടയില്‍ നിന്ന് വടിവാളുകള്‍ പിടിച്ചെടുത്തു.

പി എഫ് ഐ പ്രവര്‍ത്തകന്‍ സലീമിന്റെ ടയര്‍ കടയില്‍ നിന്നാണ് നാല് വടിവാളുകള്‍ പിടിച്ചെടുത്തത്. സലീമിനായി തിരച്ചില്‍ നടന്നുവരികയാണ്.

പാലക്കാട് നഗരത്തിലെ പി എഫ് ഐ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടന്നു. കല്‍മണ്ഡപം, ചടനാംകുര്‍ശ്ശി, ബി ഒ സി റോഡ്, ശങ്കുവാരത്തോട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

 

 

Latest