Connect with us

Kerala

ഉമ്മന്‍ചാണ്ടിയെ രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ഉച്ചക്ക് 12 മണിയോടെയാണ് രാഹുല്‍ ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയിലെത്തിയത്

Published

|

Last Updated

ബെംഗളുരു | ബെംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് രാഹുല്‍ ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയിലെത്തിയത്.കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു

ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.കഴിഞ്ഞ ദിവസമാണ് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest