Connect with us

National

രാഹുല്‍ ഗാന്ധി വന്‍ പരാജയം; മോദിക്ക് ബദലാകാന്‍ മമതക്കേ കഴിയുവെന്നും തൃണമൂല്‍ മുഖപത്രം

തൃണമൂല്‍ മുഖപത്രത്തെയും മമതയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി

Published

|

Last Updated

കൊല്‍ക്കത്ത | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്‍ പരാജയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുലിന് അത് പ്രയോജനപ്പെടുത്താനായില്ലെന്നും ജാഗോ ബംഗ്‌ള എന്ന തൃണമൂല്‍ മുഖപത്രത്തില്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാത്രമേ കഴിയൂ. മോദിക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തില്‍ പറയുന്നു.

അതേസമയം, തൃണമൂല്‍ മുഖപത്രത്തെയും മമതയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. മമത ബാനര്‍ജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണെന്നും അവര്‍ക്ക് അധികാരക്കൊതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റുള്ള പാര്‍ട്ടികളെ അപമാനിക്കുന്ന നിലപാടാണ് മമത എടുക്കാറുള്ളത്. മുഖപത്രത്തില്‍ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു