Connect with us

International

നീണ്ട കാത്തിരിപ്പിന് ശേഷം റഫ അതിര്‍ത്തി ഭാഗികമായി തുറന്നു

2024 ഏപ്രിലില്‍ അടച്ച അതിര്‍ത്തിയാണ് നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ താല്‍ക്കാലികമായി ഇരുവശത്തേക്കും തുറന്നത്.

Published

|

Last Updated

ഗസ്സ സിറ്റി | രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റഫ അതിര്‍ത്തി ഭാഗികമായി തുറന്നു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേല്‍ സേന അറിയിച്ചു. 2024 ഏപ്രിലില്‍ അടച്ച അതിര്‍ത്തിയാണ് നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ താല്‍ക്കാലികമായി ഇരുവശത്തേക്കും തുറന്നത്.

ആംബുലന്‍സുകളും ഭക്ഷ്യവസ്തുക്കളുമായുള്ള ട്രക്കുകള്‍ എന്നിവ ഇരുവശത്തേക്കും സഞ്ചരിക്കാം.
4500 കുട്ടികളടക്കം 20,000ത്തിലേറെ പേര്‍ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആളുകള്‍ക്ക് പരിമിതമായ തോതില്‍ മാത്രമേ അനുമതി ലഭിക്കൂ എന്നാണ് സൂചന.

പ്രതിദിനം 50 രോഗികള്‍ക്ക് അതിര്‍ത്തി കടക്കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.