Connect with us

Uae

ജി സി സി രാജ്യങ്ങളിൽ "വൺ-സ്റ്റോപ്പ്' യാത്രാ സംവിധാനം വരുന്നു

ആദ്യ ഘട്ടം ഡിസംബറിൽ യു എ ഇയിലും ബഹ്റൈനിലും

Published

|

Last Updated

ദുബൈ| ജി സി സി അംഗരാജ്യങ്ങൾക്കിടയിൽ യാത്ര ലളിതമാക്കുന്നതിനായി “വൺ-സ്റ്റോപ്പ്’ യാത്രാ സംവിധാനത്തിന് അംഗീകാരം. പദ്ധതിയുടെ ആദ്യ ഘട്ടം ഡിസംബറിൽ യു എ ഇയിലും ബഹ്റൈനിലുമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. പൈലറ്റ് പദ്ധതി വിജയിച്ചാൽ ഈ സംവിധാനം സഊദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്വർ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഒരൊറ്റ ചെക്ക് പോയിന്റ്ഒരുക്കുന്ന പുതിയ സംവിധാനം വഴി ജി സി സി പൗരന്മാർക്ക് എല്ലാ യാത്രാ നടപടിക്രമങ്ങളും ഒരിടത്ത് പൂർത്തിയാക്കാൻ സാധിക്കും.

യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് തന്നെ എമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതോടെ എത്തിച്ചേരുന്ന രാജ്യങ്ങളിൽ രണ്ടാമത് പരിശോധന ഒഴിവാക്കാനാകും. ഉദാഹരണത്തിന്, ദുബൈയിലേക്ക് യാത്ര ചെയ്യുന്ന ബഹ്റൈൻ പൗരന് ബഹ്റൈനിൽ മാത്രമായിരിക്കും പരിശോധന. ഇവർ എത്തിച്ചേരുമ്പോൾ ആഭ്യന്തര വിമാനത്തിൽ വരുന്നതുപോലെ പരിഗണിക്കും.

യാത്രാസമയം കുറക്കുകയും എയർപോർട്ടുകളിലെ തിരക്ക് ലഘൂകരിക്കുകയും ചെയ്യുന്ന നീക്കമാണിത്. അംഗരാജ്യങ്ങൾക്കിടയിലെ യാത്രാ സംബന്ധമായ നിയമലംഘനങ്ങളെയും അതിർത്തി രേഖകളെയും ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഇതിന്നായി വികസിപ്പിക്കും.

ഏകീകൃത ടൂറിസം വിസ

ഷെങ്കൻ മാതൃകയിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ (ജി സി സി ഗ്രാൻഡ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ രാജ്യങ്ങൾ. ഇതിന്റെ പൈലറ്റ് ഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്നും അടുത്ത വർഷങ്ങളിൽ പൂർണമായി പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

 

---- facebook comment plugin here -----

Latest