Connect with us

Sangh Parivar

'എതിർക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ഫാസിസ്റ്റ് തന്ത്രം അതിജീവിക്കണമെങ്കിൽ ഐക്യത്തിന്റെ പ്രതിരോധ നിര കെട്ടിപ്പടുക്കണം'

'മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഐക്യത്തോടെ, നിർഭയരായി നിലപാടുയർത്തി പിടിച്ചു മുന്നോട്ട് വരേണ്ട നാളുകളാണ് ഇനി വരാനിരിക്കുന്നത്.'

Published

|

Last Updated

തിർക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ഫാസിസ്റ്റ് തന്ത്രം അതിജീവിക്കണമെങ്കിൽ
ഐക്യത്തിന്റെ പ്രതിരോധ നിര കെട്ടിപ്പടുക്കണമെന്ന് ഐ എൻ എൽ (വഹാബ്) നേതാവ് എൻ കെ അബ്ദുൽ അസീസ് ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാർ ഫാസിസത്തിനെതിരെ ശബ്‌ദിക്കുന്നവരെ അന്യായമായി കള്ളക്കേസുകളിലൂടെ തുറുങ്കിലടക്കുന്നത് തുടരുകയാണ് കേന്ദ്ര സർക്കാർ. എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിയാണ് ഒരു ജനപ്രതിനിധി ആയിരുന്നിട്ടും ജിഗ്നേഷ് മെവാനി വേട്ടയാടപ്പെട്ടത്. എന്നാൽ, സ്വന്തം എം എൽ എയെ അറസ്റ്റ് ചെയ്തിട്ടും ഗൗരവപൂർവം ഈ വിഷയം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരാൻ തയ്യാറാവാതെ കോൺഗ്രസ്സ് നിശബ്ദരാവുകയാണ്. കൂടുതൽ അക്രമാസക്തമായിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കോൺഗ്രസ്സ് ഉൾവലിയുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം, ചെറുത്തുനിൽപ്പിന്റെ പുതിയ അധ്യായങ്ങളിലൂടെ പ്രതീക്ഷകൾക്ക് കരുത്തു പകരുകയാണ് ഇടതുപക്ഷം. മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഐക്യത്തോടെ, നിർഭയരായി നിലപാടുയർത്തി പിടിച്ചു മുന്നോട്ട് വരേണ്ട നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.  പോസ്റ്റ് പൂർണരൂപത്തിൽ:

സംഘപരിവാറിന്റെ ബുൾഡോസർ രാഷ്ട്രീയം ഇടിച്ചു തകർക്കുന്നത് ഇന്ത്യയുടെ ഭരണഘടനയെയും ഫെഡറലിസത്തെയുമാണ്. എതിർക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ഫാസിസ്റ്റ് തന്ത്രം അതിജീവിക്കണമെങ്കിൽ

ഐക്യത്തിന്റെ പ്രതിരോധ നിര കെട്ടിപ്പടുക്കേണ്ടതുണ്ട്.
=========================
ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ്സ് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘപരിവാർ ഫാസിസത്തിനെതിരെയും, കേന്ദ്ര സർക്കാരിന്റെ തെറ്റായ നയ നിലപാടുകൾക്കെതിരെയും ശക്തമായ പോരാട്ടം നടത്തിയിരുന്ന നേതാവാണ് ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായി ട്വീറ്റ് ചെയ്തു എന്നതിന്റെ പേരിലാണ് ജിഗ്നേഷ് മെവാനി ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്, ദിവസങ്ങൾക്കകം ജാമ്യം ലഭിച്ചു പുറത്തിറങ്ങുമ്പോൾ മറ്റൊരു കേസ് ചാർജ് ചെയ്ത് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു.
സംഘപരിവാർ ഫാസിസത്തിനെതിരെ ശബ്‌ദിക്കുന്നവരെ അന്യായമായി കള്ളക്കേസുകളിലൂടെ തുറുങ്കിലടക്കുന്നത് തുടരുകയാണ് കേന്ദ്ര സർക്കാർ. എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിയാണ് ഒരു ജനപ്രതിനിധി ആയിരുന്നിട്ടും ജിഗ്നേഷ് മെവാനി വേട്ടയാടപ്പെട്ടത്, എന്നാൽ സ്വന്തം എംഎൽഎയെ അറസ്റ്റ് ചെയ്തിട്ടും ഗൗരവപൂർവം ഈ വിഷയം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരാൻ തയ്യാറാവാതെ കോൺഗ്രസ്സ് നിശബ്ദരാവുകയാണ്. കൂടുതൽ അക്രമാസക്തമായിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കോൺഗ്രസ്സ് ഉൾവലിയുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്, അതേ സമയം ചെറുത്തു നിൽപ്പിന്റെ പുതിയ അധ്യായങ്ങളിലൂടെ പ്രതീക്ഷകൾക്ക് കരുത്തു പകരുകയാണ് ഇടതുപക്ഷം.
പുറത്തുവരുന്നതും വരാത്തതുമായ അന്യായമായ അറസ്റ്റ് വാർത്തകൾക്കൊപ്പം ആയിരക്കണക്കിന് നിരപരാധികളാണ് ഇന്ത്യൻ ജയിലുകളിൽ നിറയുന്നത്. സംഘപരിവാറിന്റെ ബുൾഡോസർ രാഷ്ട്രീയം ഇടിച്ചു തകർക്കുന്നത് ഇന്ത്യയുടെ ഭരണഘടനയെയും ഫെഡറലിസത്തെയുമാണ്. എതിർക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ഫാസിസ്റ്റ് തന്ത്രം അതിജീവിക്കണമെങ്കിൽ
ഐക്യത്തിന്റെ പ്രതിരോധ നിര കെട്ടിപ്പടുക്കേണ്ടതുണ്ട്. ഉയർന്നു വരുന്ന ചെറുതും വലുതുമായ ഫാസിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക്‌, എല്ലാ വ്യത്യാസങ്ങളെയും മാറ്റി വെച്ച് ശക്തമായ പിന്തുണ നൽകണം.

മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഐക്യത്തോടെ, നിർഭയരായി നിലപാടുയർത്തി പിടിച്ചു മുന്നോട്ട് വരേണ്ട നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നിലയുറപ്പിക്കുന്ന മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ..

Latest