Connect with us

punjab congress issue

സിദ്ധുവിന്റെ എതിര്‍പ്പ് മറികടന്ന് നിയമിച്ച പഞ്ചാബ് എ ജി രാജിവെച്ചു

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിക്ക് പിന്നാലെ നിലവിലെ എ ജി അതുല്‍ നന്ദ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഡിയോള്‍ നിയമിതനായിരുന്നത്

Published

|

Last Updated

ചണ്ഡീഗഢ് | പഞ്ചാബില്‍ അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിതനായി ഒരു മാസം പിന്നിട്ടതിന് പിന്നാലെ എ പി എസ് ഡിയോള്‍ സ്ഥാനം രാജിവെച്ചു. ഡിയോളിന്റെ അഡ്വക്കേറ്റ് ജനറലായുള്ള നിയമനത്തില്‍ പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധു കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് കൈമാറി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിക്ക് പിന്നാലെ നിലവിലെ എ ജി അതുല്‍ നന്ദ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഡിയോള്‍ നിയമിതനായിരുന്നത്. സിദ്ധുവിന് താത്പര്യമുള്ള മുഖങ്ങളെ ഉദ്യോഗസ്ഥ തലത്തില്‍ നിയമിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധു രാജി സന്നദ്ധത അറിയിച്ചിരുന്നത്. എന്നാല്‍, രാജി ഹൈക്കമാന്‍ഡ് പിന്‍വലിപ്പിക്കുകയായിരുന്നു.

ഡിയോളിന്റേത് പുറമെ ഡി ജി പിയായി ഇക്ബാല്‍ പ്രീത് സിംഗിന്റെ നിയമനത്തിലും സിദ്ധു കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

Latest