From the print
പുതുപ്പള്ളി വിധി ഇന്നറിയാം
രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

കോട്ടയം | പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരാകുമെന്ന് ഇന്ന് അറിയാം. സഹതാപ തരംഗവും വികസന മുരടിപ്പും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ പരാജയവും ചര്‍ച്ചയായ പുതുപ്പള്ളിയില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന ആകാംക്ഷക്ക് ഇന്ന് അറുതിയാകും. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടത്തുക. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ ടി പി ബി എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും.
എല്‍ ഡി എഫ്, യു ഡി എഫ് തമ്മിലുള്ള ബലാബല പോരാട്ടമായിരുന്നു പുതുപ്പള്ളിയില്‍ അരങ്ങേറിയത്.