Kerala
പരസ്യ മദ്യപാനം; കൊടി സുനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
പോലീസുകാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിജിപി

കണ്ണൂര്‍ | ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ തലശേരി കോടതി പരിസരത്ത് മദ്യപിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ എ ചന്ദ്രശേഖര്‍. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. കോടതിയില്‍ ഹാജരാക്കുന്നതിനിടെ കൊടി സുനിയും കൂട്ടരും മദ്യപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഡിജിപിയുടെ പ്രപതികരണം
നിയമം ലംഘിച്ച കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു. സംഭവത്തില്‍ പോലീസുകാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി
---- facebook comment plugin here -----