Kerala
ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം; സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി സി എ ടി ഉത്തരവ്
എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണ്. അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ. ഇതോടെ, എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും.
കൊച്ചി | ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി എ ടി) ഇടപെടല്‍. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ബി അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കി. ഐ എ എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി എ ടി വ്യക്തമാക്കി. ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഇടപെടല്‍.
എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഇതോടെ, എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില, ഐ എം ജി ഡയറക്ടര്‍ സ്ഥാനങ്ങളും ഐ എ എസ് കേഡര്‍ തസ്തികകളാണെന്നും സി എ ടി ഉത്തരവില്‍ വ്യക്തമാക്കി.
ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താത്പര്യങ്ങളുണ്ടാവുന്നത് തടയുന്നതിനാണ് ഈ ഉത്തരവെന്ന് സി എ ടി പറഞ്ഞു. കേഡര്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രൈബ്യൂണല്‍ ഓര്‍മിപ്പിച്ചു.



