Kerala
വ്യാജ മോഷണക്കുറ്റം; ജസീലയുടെ മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍
ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്| വ്യാജ മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22നായിരുന്നു മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ജസീല ആത്മഹത്യ ചെയ്തത്. താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ ജസീല വിഷം കഴിച്ചത്.
---- facebook comment plugin here -----



