Kerala
കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഇതല്ല; കേരള സ്റ്റോറി സിനിമക്കെതിരെ രാഹുല്‍ ഗാന്ധി
സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ സിനിമയെയും മാധ്യമങ്ങളെയും ഉപയോഗിക്കുകയാണ്.
തിരുവനന്തപുരം | കേരള സ്റ്റോറി-2 സിനിമക്കെതിരെ രാഹുല്‍ ഗാന്ധി. സിനിമ ആരും കാണാത്തതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
സിനിമയില്‍ ഉള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ സിനിമയെയും മാധ്യമങ്ങളെയും ഉപയോഗിക്കുകയാണെന്നും രാഹുല്‍ പ്രതികരിച്ചു.
വിവാദ ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലി സ്വകാര്യ അന്യായം സമര്‍പ്പിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ക്കെതിരെയാണ് പരാതി. ചിത്രത്തിന്റെ ടീസറിനും ട്രൈയിലറിനും എതിരെയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. സംവിധായകനും നിര്‍മാതാവും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ കലാപം സൃഷ്ടിക്കാനും ശ്രമിക്കുന്നു, മതവിദ്വേഷം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.




