Connect with us

Ongoing News

യുഎഇ ഇന്ന് തകർത്തത് ഇറാൻ അയച്ച ഒൻപത് മിസൈലുകളും 109 ഡ്രോണുകളും

ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 205 ബാലിസ്റ്റിക് മിസൈലുകളാണ് യു എ ഇ ലക്ഷ്യമിട്ട് എത്തിയത്. ഇതിൽ 190 എണ്ണം തകർത്തു

Published

|

Last Updated

അബുദാബി | യു എ ഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് ആറിന് ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 112 ഡ്രോണുകളുമാണ് യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ ഒമ്പത് മിസൈലുകളും വിജയകരമായി തകർത്തു. 112 ഡ്രോണുകളിൽ 109 എണ്ണം പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. മൂന്ന് ഡ്രോണുകൾ മാത്രമാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്.

ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 205 ബാലിസ്റ്റിക് മിസൈലുകളാണ് യു എ ഇ ലക്ഷ്യമിട്ട് എത്തിയത്. ഇതിൽ 190 എണ്ണം തകർത്തു. 13 എണ്ണം കടലിൽ പതിച്ചു. രണ്ട് മിസൈലുകൾ മാത്രമാണ് ജനവാസ മേഖലകളിൽ എത്തിയത്. ഇതേ കാലയളവിൽ 1,184 ഇറാനിയൻ ഡ്രോണുകൾ വിക്ഷേപിച്ചതിൽ 1,110 എണ്ണവും തകർക്കാൻ യു എ ഇക്ക് സാധിച്ചു. എട്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ മന്ത്രാലയം തകർത്തു.

ആക്രമണങ്ങളിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 112 പേർക്ക് നിസാര പരിക്കേറ്റു. രാജ്യത്തിൻ്റെ പരമാധികാരവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Summary

The UAE Ministry of Defence successfully intercepted nine ballistic missiles and 109 drones launched from Iran on March 6, 2026. While most threats were neutralized, three drones landed within the territory, and the ongoing conflict has resulted in three fatalities among expatriate workers and 112 minor injuries, including Indian nationals. The UAE remains on high alert, affirming its readiness to defend national sovereignty and security against any further Iranian aggression.

Latest