Connect with us

International

WAR ROUNDUP | ഇറാനിൽ അധിനിവേശ ഭീഷണി മുഴക്കി അമേരിക്കയും ഇസ്റാഈലും; ഏഴാം ദിവസവും ആക്രമണം തുടരുന്നു

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകർത്തതായും വ്യോമാതിർത്തിയിൽ പൂർണ്ണാധിപത്യം സ്ഥാപിച്ചതായും ഇസ്റാഈൽ അവകാശവാദം

Published

|

Last Updated

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷത്തിനിടയിൽ ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലെ സനന്ദജിൽ പുകപടലങ്ങൾ ഉയരുന്നു.

ടെഹ്റാൻ | ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ഏഴാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 1230 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകർത്തതായും വ്യോമാതിർത്തിയിൽ പൂർണ്ണാധിപത്യം സ്ഥാപിച്ചതായും ഇസ്റാഈൽ അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2500-ഓളം ആക്രമണങ്ങളാണ് ഇസ്റാഈൽ നടത്തിയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ തനിക്ക് പങ്കുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈ അധികാരമേൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തങ്ങളെ ആക്രമിക്കാൻ വരുന്ന അമേരിക്കൻ സൈന്യത്തെ വധിക്കുമെന്നും തടവിലാക്കുമെന്നും ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നൽകി.

ഗൾഫ് മേഖലയിലും സംഘർഷം വ്യാപിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ബഹ്‌റൈനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. യു എ ഇ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായെങ്കിലും പ്രതിരോധ സംവിധാനങ്ങൾ അവ തടഞ്ഞു. ഇതിനിടെ മേഖലയിൽ നിന്ന് 20,000-ത്തോളം അമേരിക്കൻ പൗരന്മാർ മടങ്ങിയതായാണ് വിവരം.

ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്റാഈലിലെ ജെറൂസലേം പഴയ നഗരത്തിലെ പുണ്യസ്ഥലങ്ങൾ അടച്ചിടുകയും വെള്ളിയാഴ്ചത്തെ പ്രാർത്ഥനകൾ റദ്ദാക്കുകയും ചെയ്തു. ഇറാഖിലെ വിക്ടോറിയ എയർബേസിന് നേരെയും ലെബനനിലെ വിവിധ ഭാഗങ്ങളിലും ആക്രമണങ്ങൾ തുടരുകയാണ്.

യുദ്ധം ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ട്. ഡോ ജോൺസ് സൂചികയിൽ 1000 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങൾ വിഷയത്തിൽ ഭിന്നസ്വരത്തിലാണ്. ബ്രിട്ടനും ഫ്രാൻസും സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുമ്പോൾ ജർമ്മനിയും അയർലൻഡും നയതന്ത്ര പരിഹാരത്തിനാണ് ഊന്നൽ നൽകുന്നത്.

Summary

The joint military offensive by the US and Israel against Iran, named ‘Operation Epic Fury’, has entered its seventh day, resulting in over 1,230 deaths in Iran. While the US and Israel claim to have neutralized Iran’s air defenses, Iran has rejected any negotiations and threatened to resist a potential ground invasion. The conflict has also affected neighboring Gulf nations and triggered significant fluctuations in the global financial markets.

---- facebook comment plugin here -----

Latest