Kerala
ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി
ആനക്കാംപോയിലിലെ തുരങ്കപ്പാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച്ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി നോളജ് സിറ്റിയിൽ എത്തിയത്.
കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മർക്കസ് നോളജ് സിറ്റിയിൽ വെച്ചായരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നു.
ആനക്കാംപോയിലിലെ തുരങ്കപ്പാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച്ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി നോളജ് സിറ്റിയിൽ എത്തിയത്.
നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്റ സമാധാന സമ്മേളനത്തിന്റെ സന്ദേശം ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രിക്ക് കൈമാറി.
Summary
Chief Minister Pinarayi Vijayan met Indian Grand Mufti Kanthapuram A P Aboobacker Musliyar at Markaz Knowledge City in Kozhikode. During the friendly visit, the Grand Mufti handed over the message of the Badrul Kubra Peace Conference to the CM. The visit took place while the Chief Minister was in the district for various programs, including the inauguration of the Anakkampoyil tunnel road works.


