Connect with us

Educational News

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, മറ്റ് സെൻട്രൽ സർവീസുകൾ എന്നിവയിലേക്കായി ആകെ 958 ഉദ്യോഗാർത്ഥികളെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്.

Published

|

Last Updated

cന്യൂഡൽഹി | കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) 2025 സെഷനിലെ സിവിൽ സർവീസസ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് (AIR 1) കരസ്ഥമാക്കി. രാജേശ്വരി സുവേ എം രണ്ടാം റാങ്കും അഖൻഷ് ദൾ മൂന്നാം റാങ്കും നേടി. മലയാളിയായയ ശ്രുതി ആറിന് 18-ാം റാങ്കുണ്ട്. ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, മറ്റ് സെൻട്രൽ സർവീസുകൾ എന്നിവയിലേക്കായി ആകെ 958 ഉദ്യോഗാർത്ഥികളെയാണ് ഇത്തവണ നിയമനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്.

യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in-ൽ ഫലം പി ഡി എഫ് ഫോർമാറ്റിൽ ലഭ്യമാണ്. ഇന്ത്യയിലെ ഉന്നത ഭരണപരവും നയതന്ത്രപരവുമായ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പേരും റോൾ നമ്പറും ഉൾപ്പെടുന്ന മെറിറ്റ് ലിസ്റ്റാണ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്.

Summary

The Union Public Service Commission declared the final results of the 2025 Civil Services Examination on March 6, 2026. Anuj Agnihotri secured the All India First Rank among the 958 candidates recommended for various services including IAS, IFS, and IPS. The final merit list is now available for download on the official UPSC website.

---- facebook comment plugin here -----

Latest