Connect with us

Kerala

പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്ക്

പിക്കപ്പ് വാന്‍ കാറിലും ബൈക്കിലും ഇടിച്ച് ശേഷം 250 അടി താഴ്ത്തിയിലേക്ക് മറിയുകയായിരുന്നു

Published

|

Last Updated

മുണ്ടക്കയം| കൊല്ലം-തേനി ദേശീയപാതയിലെ മുണ്ടക്കയം 35-മൈല്‍ മരുതും മൂടിന് സമീപം പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. പിക്കപ്പ് വാന്‍ കാറിലും ബൈക്കിലും ഇടിച്ച് ശേഷം 250 അടി താഴ്ത്തിയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം.

ചങ്ങനാശേരിയില്‍ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് വാന്‍ ലോറിയും പെരുവന്താനം ഭാഗത്തു നിന്ന് വന്ന ബൈക്കിലും കാറിലുമിടിച്ച ശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

Latest