Connect with us

National

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു; പത്മശ്രീ പുരസ്കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച് ബജ്റംഗ് പുനിയ

ദേശിയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഭ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതിലാണ് താരങ്ങളുടെ പ്രതിഷേധം

Published

|

Last Updated

ന്യൂഡൽഹി | ദേശിയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഭ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ മറ്റൊരു ഗുസ്തി താരം ബജ്റംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

എക്സ് പോസ്റ്റിലാണ് ബജ്റംഗ് പുനിയ പത്മശ്രീ തിരിച്ചുനൽകുതന്നതായി പ്രഖ്യാപിച്ചത്. ‘എന്റെ പത്മശ്രീ പുരസ്‌കാരം ഞാൻ പ്രധാനമന്ത്രിക്ക് തിരികെ നൽകുന്നു. ഇത് എനിക്ക് പറയാനുള്ള കത്ത് മാത്രമാണ്. ഇതാണ് എന്റെ പ്രസ്താവന’ – പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് സഹിതം ബജ്റംഗ് എക്സ് പോസ്റ്റിൽ കുറിച്ചു.

ലൈംഗികാരോപണത്തെ തുടർന്ന് വിവാദത്തിലായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ) മുന് മേധാവിയുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്ങിന്റെ വിശ്വസ്തൻ ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രമുഖ ഗുസ്തിതാരം സാക്ഷി മാലിക്ക് ഇന്നലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും മുൻ എംപിയുമായ സഞ്ജയ് സിംഗാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷന്റെ ബിസിനസ് പങ്കാളിയും വിശ്വസ്തനുമാണ് ഇദ്ദേഹം. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു സഞ്ജയ് സിംഗിന്റെ ജയം.

Latest