Connect with us

Kerala

ശമ്പളം മുടങ്ങിയതിന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു; കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായരാണ് നടപടിക്ക് വിധേയയാത്

Published

|

Last Updated

വൈക്കം  \ ശമ്പളം മുടങ്ങിയതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്ത് കെ എസ് ആര്‍ ടി സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായരാണ് നടപടിക്ക് വിധേയയാത്.

സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപെടുത്തിയെന്ന് കാണിച്ചാണ് അഖിലയുടെ സ്ഥലം മാറ്റം. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അഖില ബാഡ്ജ് കുത്തി പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ശമ്പള രഹിത സേവനം 44-ാം ദിവസം’ എന്ന ബാഡ്ജായിരുന്നു അഖില ധരിച്ചത്.

 

ഉത്തരവില്‍ പറയുന്നത്-

”11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.’

 

Latest