FIRE
ഇന്തോനേഷ്യയില്‍ ജയിലില്‍ തീപ്പിടുത്തം; 40 മരണം
600 ഓളം പേരെ താമസിപ്പിക്കാന്‍ മാത്രം സൗകര്യമുള്ള ജയിലില്‍ 2000ത്തോളം പേരെയാണ് പാര്‍പ്പിച്ചിരുന്നത്.
ജക്കാര്‍ത്ത | ഇന്തോനേഷ്യ ബാന്‍ടെനില്‍ ജയിലിലുണ്ടായ തീപ്പിടുത്തത്തില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. 600 ഓളം പേരെ താമസിപ്പിക്കാന്‍ മാത്രം സൗകര്യമുള്ള ജയിലില്‍ 2000ത്തോളം പേരെയാണ് പാര്‍പ്പിച്ചിരുന്നത്.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാന്‍ഗെറംഗിലെ ജയിലില്‍ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്.ഇവിടെ 122 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല.
---- facebook comment plugin here -----



