Connect with us

Ongoing News

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രം ബാപ്സ് മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

യുഎഇ മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ സുവർണ അദ്ധ്യായം രചിച്ചതായി പ്രധാനമന്ത്രി

Published

|

Last Updated

അബൂദബി | യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ബാപ്സ്  (ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത – ബിഎപിഎസ്) മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദുബൈ-അബൂദബി ഷെയ്ഖ് സായിദ് ഹൈവേയിലാണ് ബാപ്സ് മന്ദിർ നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. പ്രത്യേക പൂജകളിലും പങ്കെടുത്തു. തുടർന്ന് ഭക്തരെ അഭിസംബോധന ചെയ്തു.

യുഎഇ മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ സുവർണ അദ്ധ്യായം രചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യുഎഇക്ക് ഭവ്യവും ദിവ്യവുമായ ഹിന്ദു മന്ദിർ ലഭിക്കുമെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഏകദേശം 700 കോടി രൂപയാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണചെലവ്. 18 ലക്ഷം ഇഷ്ടികകളാണ് ക്ഷേത്രം പണിയാൻ ഉപയോഗിച്ചിരിക്കുന്നത്. യുഎഇയുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് കൊടുമുടിൾ ക്ഷേത്രത്തിനുണ്ട്. ക്ഷേത്ര ശിലകളിൽ ഒട്ടകങ്ങളുടെയും യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽകന്റെയും ചിത്രങ്ങൾ കൊത്തുപണിചെയ്തിട്ടുണ്ട്.

ക്ഷേത്രത്തിൽ 402 തൂണുകൾ ഉണ്ട്. 25,000 കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള വഴിക്ക് ചുറ്റും 96 മണികളും ഗോമുഖങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വേനലിലും സഞ്ചാരികൾക്ക് നടക്കാൻ സൗകര്യപ്രദമായ നാനോ ടൈലുകളാണ് ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ഇരുമ്പ് ഉപയോഗിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്.

ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ആരംഭിച്ചത്.

---- facebook comment plugin here -----