Connect with us

National

വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണ്‌

Published

|

Last Updated

ന്യൂഡല്‍ഹി| അന്താരാഷ്ട്ര വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തില്‍, നമ്മുടെ സ്ത്രി ശക്തിയുടെ നേട്ടങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി ഞങ്ങളുടെ സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുതിയ ഇന്ത്യക്കായി ‘നാരി ശക്തി’ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

 

Latest