Kerala
രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന്; എത്തുക ഈമാസം 22ന്
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദര്‍ശനത്തിനെത്തുക.24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

തിരുവനന്തപുരം | രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈമാസം കേരളം സന്ദര്‍ശിക്കും. ശബരിമല ദര്‍ശനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദര്‍ശനത്തിനെത്തുക. അന്നേ ദിവസം ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നിലയ്ക്കലില്‍ എത്തിയ ശേഷം വൈകിട്ടാണ് ശബരിമല ദര്‍ശനം. മലയിറങ്ങിയ ശേഷം അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും.
24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.
---- facebook comment plugin here -----