National
ലഡാക്ക് വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ജയിലില്‍ നിന്ന് സന്ദേശവുമായി വാങ്ചുക്
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ ജയിലില്‍ തുടരും. ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടി ഉറച്ചുനില്‍ക്കുന്നു. ഗാന്ധിയന്‍ രീതിയിലുള്ള പോരാട്ടം തുടരും.

ന്യൂഡല്‍ഹി | സംസ്ഥാന പദവി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ലഡാക്കില്‍ നടന്ന പ്രക്ഷോഭത്തിനു നേരെ നടന്ന വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക്. ജയിലില്‍ നിന്നാണ് സോനം ആവശ്യമുന്നയിച്ചു കൊണ്ടുള്ള സന്ദേശം പുറത്തുവിട്ടത്.
നാലുപേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ താന്‍ ജയിലില്‍ തുടരും. ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടി ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോ അപ്പക്‌സ് ബോഡി എന്ത് നിലപാട് സ്വീകരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. ഗാന്ധിയന്‍ രീതിയിലുള്ള പോരാട്ടം തുടരുമെന്നും ലഡാക്ക് ജനതക്ക് അയച്ച സന്ദേശത്തില്‍ സോനം വ്യക്തമാക്കി.
ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പുറത്തുവിട്ടത്.