Kerala
കെ എസ് ആർ ടി സി ജോയിന്റ് എം ഡിയായി പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് ചുമതലയേറ്റു
അധിക ചുമതല ഏറ്റെടുക്കുന്നതിനാൽ കെ എസ് ആർ ടി സി ക്ക് അധിക സാമ്പത്തിക ബാധ്യതയും ഇല്ല.

തിരുവനന്തപുരം | കെ എസ് ആർ ടി സിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് ചുമതലയേറ്റു. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷനലുകളെ കെ എസ് ആർ ടി സിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് നിയമനം. രാജ്യത്തെ മിക്കവാറും സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോപ്പറേഷനുകളിലും ഓൾ ഇന്ത്യ സർവീസിൽ നിന്നുള്ള ഒന്നിലധികം ഓഫീസർമാർ ഭരണ തലത്തിൽ പ്രവർത്തിക്കുണ്ട്.
കേന്ദ്ര സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിലുള്ള പ്രമോജിന് മൂന്ന് വർഷത്തേക്കോ ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ കെ എസ് ആർ ടി സിയിൽ ജോയിന്റ് എം ഡിയായി തുടരാം. നിലവിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ ഇദ്ദേഹം ജോയിന്റ് എം ഡി എന്ന അധിക ചുമതല ഏറ്റെടുക്കുന്നതിനാൽ കെ എസ് ആർ ടി സി ക്ക് അധിക സാമ്പത്തിക ബാധ്യതയും ഇല്ല. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ എന്ന നിലയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം കെ എസ് ആർ ടി സിക്ക് മുതൽക്കൂട്ടാകും.
ഗതാഗത വകുപ്പിന്റെ ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി ടെക്കും, മദ്രാസ് ഐ ഐ ടിയിൽ നിന്നും എം ടെക്കും പാസായി. 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സർവീസ് ഉദ്യോഗസ്ഥനാണ്. കെ എസ് ആർ ടിസി മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതി ന്റെ ഭാഗമായി സംസ്ഥാനത്ത് പരിശീലനം പൂർത്തിയായി സർവീസിൽ പ്രവേശിക്കുന്ന അഞ്ച് കെ എ എസ് ഓഫീസർമാരെ കെ എസ് ആർ ടി സിയിൽ നിയമിക്കണമെന്ന് മാനേജ്മെന്റ് സർക്കാരിൽ അപേക്ഷ നൽകിയിട്ടുമുണ്ട്.