Connect with us

Kerala

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

പൊട്ടിത്തെറിച്ചത് അനധികൃത പടക്കശേഖരമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

Published

|

Last Updated

മലപ്പുറം| തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊട്ടിത്തെറിച്ചത് അനധികൃത പടക്കശേഖരമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് പൂര്‍ണമായും കത്തിനശിച്ചത്.

തീ പടരുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും തീയണക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് തിരൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് അബൂബക്കര്‍ സിദ്ധിഖ് പോലീസിനോട് പറഞ്ഞത്. തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest