Ongoing News
പോത്തന്‍കോട്ടെ ഗുണ്ടാ ആക്രമണം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം | പോത്തന്‍കോട്ടെ ഗുണ്ടാ ആക്രമണത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി ആര്‍ അനില്‍. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഇടപെട്ട് നടപടിയെടുക്കാന്‍ ഉടന്‍ തന്നെ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് കൂടുതല്‍ ജാഗ്രതയോടെ നീങ്ങണം. നീങ്ങിയില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് അപ്പോള്‍ പറയാം.
പോത്തന്‍കോട് പോലീസ് ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യണം. ഈ രീതിയിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
---- facebook comment plugin here -----