National
വനിതാ പോലീസുകാരിയെ ബലാത്സംഗം ചെയ്തു; ബി എസ് എഫ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കുനാല്‍ ഘോഷിന്റെ ട്വീറ്റിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.

കൊല്‍ക്കത്ത| പശ്ചിമ ബംഗാളിലെ കിഷന്‍ഗഞ്ച് ഏരിയയിലെ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബി എസ് എഫ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഫെബ്രുവരി 19 ന് നാദിയ ജില്ലാ ഔട്ട്പോസ്റ്റിലെ തുങ്കി അതിര്‍ത്തിയില്‍ നിയമിച്ച ഇന്‍സ്പെക്ടര്‍ ഒരു വനിതാ ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
വിഷയത്തിൽ ബിജെപി ബംഗാള്‍ ഘടകത്തോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. അന്ന് തന്നെ സംഭവം റിപ്പോര്‍ട്ട് ചെയ്തെന്നും ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും ബിഎസ്എഫ് കേന്ദ്രങ്ങൾ പറഞ്ഞു.