National
ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തത് ഹരിദ്വാര്‍ മുസ്‌ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരിലല്ലെന്ന് പോലീസ്
വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാന്‍ഡ് അപേക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നും പോലീസ്

ന്യൂഡല്‍ഹി | ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ മുസ്‌ലിം കൂട്ടക്കൊലക്ക് ആഹ്വാനം നടത്തിയ ഹിന്ദു സന്യാസി യതി നരസിംഹാനന്ദിയെ അറസ്റ്റ് ചെയ്തത് ആ കേസില്‍ അല്ലെന്ന് പോലീസ്. സ്ത്രീകളെ അപകീര്‍ത്തികരമായി പരാമര്‍ശിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പറഞ്ഞു.
കഴിഞ്ഞ മാസം ഹരിദ്വാറില്‍ നടന്ന പരിപാടിയില്‍ മുസ്ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണമെന്ന് യതി നരസിംഹാനന്ദി പറഞ്ഞിരുന്നു. ഈ കേസില്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈകാതെ അറസ്റ്റുണ്ടാകും. ഇപ്പോഴത്തെ അറസ്റ്റ് സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിനാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാന്‍ഡ് അപേക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.