Connect with us

Kerala

ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ  കെ കെ ജയന്‍  ആണ് മരിച്ചത്.

Published

|

Last Updated

പമ്പ| ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ  ജയന്‍ ആണ് മരിച്ചത്. ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു ജയന്‍.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ഇന്ന് പുലര്‍ച്ചെ 12.44ന് ജയന് മരണം സംഭവിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest