കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനെതിരെ പോലീസ് അതിക്രമം. രാഹുല്‍ ഗാന്ധി, ശശി തരൂര്‍ അടക്കമുള്ള എം പിമാരെ പോലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തും സംഘര്‍ഷാവസ്ഥയുണ്ടായി. ആസ്ഥാനത്തെ പോലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് എം പിമാര്‍ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രതിഷേധം തടയാന്‍ ഡല്‍ഹിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍, വിലക്ക് ലംഘിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



