Kerala
വി ഡി സതീശന്‍ ജിക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍, കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു; പ്രധാനമന്ത്രി
യുഡിഎഫിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
കൊച്ചി| കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന്‍ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. മലയാളത്തിലായിരുന്നു എക്‌സ്‌പോസ്റ്റിലെ വരികള്‍.
യുഡിഎഫിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ സത്യപ്രതിജ്ഞ കാണാനെത്തി. അതേസമയം, നിയുക്ത ബിജെപി എംഎല്‍എ വി മുരളീധരന്‍ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.
Content Highlights: Prime Minister Narendra Modi extended his heartfelt congratulations to the newly sworn-in Kerala Chief Minister VD Satheesan. In a post shared on X written in Malayalam, the Prime Minister wished him a successful tenure and assured full support from the central government to fulfill the aspirations of the people. The grand swearing-in ceremony of the UDF cabinet at Central Stadium in Thiruvananthapuram was attended by prominent national leaders like Rahul Gandhi and Priyanka Gandhi, as well as opposition leaders including former Chief Minister Pinarayi Vijayan.







