Connect with us

National

വിമാന ദുരന്തം: കാരണം അവ്യക്തം; അന്വേഷണം ഊര്‍ജിതമെന്ന് വ്യോമയാന മന്ത്രി

വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുകയാണ്.

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദില്‍ 294 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തം. അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണ്. അപകടകാരണം കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് വ്യോമയാന മന്ത്രി കിന്‍ജരാപു രാംമോഹന്‍ നായിഡു പറഞ്ഞു.

യു കെ, അമേരിക്കന്‍ അന്വേഷണ സംഘങ്ങള്‍ ഉടനെത്തും. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തും. വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുകയാണ്.

അപകടത്തില്‍ മരണപ്പെട്ട 265 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. അപകടത്തിനു ശേഷം നിരവധി പേരെ കാണാതായിട്ടുണ്ട്.

---- facebook comment plugin here -----

Latest