Connect with us

Kerala

നിലമ്പൂരില്‍ യു ഡി എഫ് നേതാക്കളുടെ വാഹനത്തില്‍ പോലീസ് പരിശോധന

പ്രതിഷേധിച്ച് ഷാഫി പറമ്പില്‍ എം പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയും

Published

|

Last Updated

മലപ്പുറം | നിലമ്പൂരില്‍ യു ഡി എഫ് നേതാക്കള്‍ സഞ്ചരിച്ച കാര്‍ പോലീസ് പരിശോധന നടത്തി. . വാഹനത്തിലുണ്ടായിരുന്ന ഷാഫി പറമ്പില്‍ എം പി, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ, പി കെ ഫിറോസ് എന്നിവരുടെ സ്യൂട്ട്കെയ്സ് തുറന്നായിരുന്നു പരിശോധന. തങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് പരിശോധിക്കുന്നുവെന്ന് ആരോപിച്ച് പോലീസിനോട് കയര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രംഗത്തെത്തി.

ഇന്നലെ രാത്രി വടപുറത്ത് വെച്ചാണ് പരിശോധന നടത്തിയത്. സ്വാഭാവികമായ പരിശോധനയാണ് നടന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ പണം കൊണ്ടുവന്നുവെന്ന ആരോപണവും പരിശോധനയും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നിലമ്പൂരിലും സമാനമായ സംഭവമുണ്ടായത്.

Latest