Connect with us

nobel prize

ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

അലെയ്ന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സീലിംഗര്‍ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം

Published

|

Last Updated

സ്റ്റോക്ക്‌ഹോം | 2022ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. അലെയ്ന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സീലിംഗര്‍ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ക്വാണ്ടം വിവരവുമായി ബന്ധപ്പെട്ട സങ്കീര്‍ണ ഫോട്ടോണ്‍ പരീക്ഷണങ്ങള്‍ക്കാണ് സമ്മാനം.

വേര്‍തിരിച്ചാല്‍ പോലും രണ്ട് കണങ്ങള്‍ ഒറ്റ യൂനിറ്റായി നില്‍ക്കുന്ന സങ്കീര്‍ണ ക്വാണ്ടം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഇവര്‍ ഓരോരുത്തരും നടത്തിയിരുന്നു. ക്വാണ്ടം വിവരം അടിസ്ഥാനമാക്കിയ പുതിയ സാങ്കേതികവിദ്യയിലേക്കുള്ള വഴി വെട്ടുന്നതിലേക്ക് ഇവരുടെ പരീക്ഷണങ്ങള്‍ ഇടയാക്കി. ക്വാണ്ടം മെക്കാനിക്‌സില്‍ ഇപ്പോള്‍ സജീവ ഗവേഷണം നടക്കുന്നുണ്ട്.

ക്വാണ്ടം കമ്പ്യൂട്ടറുകള്‍, ക്വാണ്ടം നെറ്റ് വര്‍ക്കുകള്‍, സുരക്ഷിതമായ ക്വാണ്ടം എന്‍ക്രിപ്റ്റഡ് കമ്യൂനിക്കേഷന്‍ എന്നിവയിലെല്ലാം ഗവേഷണം പുരോഗമിക്കുകയാണ്. ഇതിനെല്ലാം അടിസ്ഥാനമായത് ഈ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളായിരുന്നു.

Latest