Kerala
സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
നാളെ രാത്രി എട്ട് മണിമുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക.
		
      																					
              
              
            തിരുവനന്തപുരം| സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. നാളെ രാത്രി എട്ട് മണിമുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പെട്രോള്‍ പമ്പുകള്‍ക്കു നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതുകൊണ്ട് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഗുണ്ടാ ആക്രമണത്തിനെതിരെ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പറയുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



