Connect with us

daughter killed father

നിരന്തര ലൈംഗിക പീഡനം; പിതാവിനെ പെണ്‍കുട്ടി കൊലപ്പെടുത്തി

സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയശേഷം അടുത്ത വീട്ടിലെത്തി കാര്യം അറിയിക്കുകയായിരുന്നു

Published

|

Last Updated

ബെംഗളൂരു |  നിരന്തരം തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിനെ കൗമരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കൊല നടത്തിയ പെണ്‍കുട്ടിയേയും സഹായികളായ രണ്ട് സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയലെടുത്തു.

ബെംഗളൂരുവിലെ ഒരു കോളജില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ രണ്ട് വിവാഹം കഴിയിച്ചിരുന്നു. ആദ്യ ഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കല്‍ബുര്‍ഗിലുമാണ് താമസിച്ചിരുന്നത്. രണ്ടാം ഭാര്യയിലുള്ള പെണ്‍കുട്ടിയുടെ നേതൃത്വത്തിലാണ് കൊല നടത്തിയത്. പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംഭവം നടന്ന ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ഈ സമയം പെണ്‍കുട്ടി ഫോണില്‍ വിളിച്ച് സുഹൃത്തുക്കളുടെ സഹായം തേടി. ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലക്ക് ശേഷം പെണ്‍കുട്ടി തന്നെ അടുത്തവീട്ടിലെത്തി പിതാവിനെ കൊന്ന വിവരം അറിയിക്കുകയായിരുന്നു.

 

 

 

 

 

---- facebook comment plugin here -----

Latest