Connect with us

Kerala

പെരിയ ഇരട്ടക്കെലക്കേസ് പ്രതികളുടെ പരോള്‍; ആഭ്യന്തര വകുപ്പിന്റെ സമയോചിത ഇടപെടലില്‍ ആശ്വാസം;കുടുംബം

രണ്ടുദിവസം മുമ്പാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് 15 മുതല്‍ 20 ദിവസം വരെ പരോള്‍ ലഭിച്ചത്.

Published

|

Last Updated

കാസര്‍കോട്| പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചതില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയെന്ന കാര്യം സന്തോഷം പകരുന്ന വിവരമെന്ന് കുടുംബം. ആഭ്യന്തര വകുപ്പിന്റെ സമയോചിത ഇടപെടല്‍ ആശ്വാസം പകരുന്നതാണ്. ക്രിമിനലുകള്‍ പുറത്തിറങ്ങുന്നത് നാടിനു ഭീഷണിയാണെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞു.

രണ്ടുദിവസം മുമ്പാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് 15 മുതല്‍ 20 ദിവസം വരെ പരോള്‍ ലഭിച്ചത്. കൊലപാതകം നടന്ന കല്യോട്ട് പ്രദേശം ഉള്‍ക്കൊള്ളുന്ന ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് പ്രവേശിക്കരുതെന്ന വ്യവസ്ഥകളോടെയായിരുന്നു മുന്‍പ് പരോള്‍ അനുവദിച്ചത്. എന്നാല്‍ ഇത്തവണ അതിലും മാറ്റം വന്നിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെയാണ് കൂട്ടപ്പരോള്‍ അനുവഡിച്ചത്. ഇത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന്റെ പ്രതികരണം. പിന്നാലെയാണ് പരോള്‍ അനുവദിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി സ്വീകരിക്കുക.

Content Highlights:
The family of the victims in the sensational Periya double murder case expressed relief following the Home Department’s decision to seek an immediate report on the mass parole granted to the convicts. Home Minister Ramesh Chennithala intervened in the matter after the families of the deceased Youth Congress workers, Kripesh and Sarath Lal, strongly protested against the relaxation of parole conditions. Five convicts, including the prime accused Peethambaran, were recently granted a 15 to 20 day parole without their usual boundary restrictions. The victims’ families have maintained that the sudden release of these criminals poses a significant threat to local security.

 

Latest