Connect with us

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി കെ എം ഷാജി; ഒമ്പതാം നമ്പര്‍ ചെന്നിത്തലയ്ക്കും

ഒമ്പതാം നമ്പര്‍ നമുക്ക് വേണ്ടെന്ന് പ്രവര്‍ത്തകര്‍ കെ എം ഷാജിയോട്‌ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| മന്ത്രിമാര്‍ പൊതുവെ എടുക്കാന്‍ മടികാണിക്കുന്ന പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ഷാജിക്ക് നല്‍കിയ ഒമ്പതാം നമ്പര്‍ കാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നല്‍കി.

ഒമ്പതാം നമ്പര്‍ നമുക്ക് വേണ്ടെന്ന് പ്രവര്‍ത്തകര്‍ കെ എം ഷാജിയോട്‌ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് കെ എം ഷാജി പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയത്. അതേസമയം ഒമ്പതാം നമ്പര്‍ കാര്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന പി പ്രസാദാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ ടി എം തോമസ് ഐസക്കും ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നു. 2011-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല.

Content Highlights:
Local Self Government Minister K M Shaji has requested and accepted the official car number 13, a number traditionally avoided by many ministers due to superstitions. This decision followed a viral video of party workers advising against taking the number 9 car, which was initially assigned to him. Home Minister Ramesh Chennithala subsequently requested and received the number 9 vehicle. Notably, ministers like P Prasad and Dr T M Thomas Isaac have also broken conventions by using the number 13 car during previous government tenures.

Latest