Kozhikode
പെരിന്തൽമണ്ണ- മർകസ് നോളജ് സിറ്റി കെ എസ് ആർ ടി സി സർവീസ് സമയത്തിൽ മാറ്റം
രാവിലെ 06.30 മുതൽ രാത്രി 8.50 വരെയായി ബസ് രണ്ട് തവണ സർവീസ് നടത്തും

കോഴിക്കോട് | പെരിന്തൽമണ്ണയിൽ നിന്ന് മർകസ് നോളജ് സിറ്റിയിലേക്കുള്ള കെ എസ് ആർ ടി സി ബസുകളുടെ സർവീസ് സമയത്തിൽ മാറ്റം. രാവിലെ 06.30ന് പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെടുന്ന ബസ് 9.30ന് മർകസ് നോളജ് സിറ്റിയിലെത്തും. മങ്കട, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, ഈങ്ങാപ്പുഴ വഴിയാണ് സർവീസ്.
മർകസ് നോളജ് സിറ്റിയിൽ നിന്ന് നിലമ്പൂരിലേക്കാണ് ബസ് മടക്ക സർവീസ് നടത്തുന്നത്. രാവിലെ പത്തിന് മർകസ് നോളജ് സിറ്റിയിൽ നിന്ന് പുറപ്പെടുന്ന ബസ് 12.20ന് നിലമ്പൂരിലെത്തും. ഈങ്ങാപ്പുഴ, താമരശ്ശേരി, മുക്കം, അരീക്കോട്, എടവണ്ണ വഴിയാണ് ബസ് സഞ്ചരിക്കുക.
തുടർന്ന് 12.30ന് നിലമ്പൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബസ് ഉച്ചക്ക് 2.20ന് പെരിന്തൽമണ്ണയിൽ നിന്ന് മർകസ് നോളജ് സിറ്റിയിലേക്കുള്ള രണ്ടാം സർവീസ് പുറപ്പെടും.
വൈകിട്ട് 5.20ന് മർകസ് നോളജ് സിറ്റിയിലെത്തുന്ന ബസ് അരമണിക്കൂർ കഴിഞ്ഞ് 5:50ന് മടക്ക യാത്ര പുറപ്പെടും. രാത്രി 8.50ഓടെ പെരിന്തൽമണ്ണയിൽ ബസ് സർവീസ് അവസാനിപ്പിക്കും.
---- facebook comment plugin here -----