Kerala
കോട്ടയം മെഡിക്കല്‍ കോളജിലെ മനോരോഗ വിഭാഗത്തിലെ ശുചിമുറിയില്‍ രോഗി ജീവനൊടുക്കി
ആര്‍പ്പുക്കര തൊണ്ണകുഴി സ്വദേശി ഷെബീര്‍ ആണ് മരിച്ചത്.
കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജിലെ മനോരോഗ വിഭാഗത്തിലെ ശുചിമുറിയില്‍ രോഗി ജീവനൊടുക്കി. ആര്‍പ്പുക്കര തൊണ്ണകുഴി സ്വദേശി ഷെബീര്‍ ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ടവറില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇവിടെ നിന്നും അനുനയിപ്പിച്ചു കൊണ്ടുവന്നാണ് സൈക്യാട്രി വിഭാഗത്തില്‍ ഷെബീറിനെ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056) Read more at https://www.sirajlive.com/police-officer-found-hanging-at-station-in-alappuzha.html
---- facebook comment plugin here -----




